അങ്കമാലി മേരിഗിരി മാടന്‍വീട്ടില്‍ ജേക്കബ് -ഷിജി ദമ്പതികളുടെ മകന്‍ ജസ്റ്റിന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുന്‍ വികാരി ഫാ. പോള്‍ കൈപ്രന്‍പാടന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബ്ലഡ് കാന്‍സര്‍ രോഗബാധിതനായി ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടുകഴിഞ്ഞ ജസ്റ്റിന്റെ(18) ന്റെ സഹനജീവിതവും വിശ്വാസവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് അച്ചന്‍ പറയുന്നു. അച്ചന്‍ ജസറ്റ്‌റിന്റെ ഇടവകവികാരിയായിരുന്നപ്പോള്‍ ജസ്റ്റിന്‍ അള്‍ത്താരസംഘത്തില്‍ അംഗമായിരുന്നു. അച്ചന്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:
എന്നിൽ നിന്നും വി. കുർബ്ബാന സ്വീകരിച്ച പ്രിയപ്പെട്ട ജസ്റ്റിൻ (18)അൽപം മുമ്പ് നിത്യ സമ്മാനത്തിനായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും അന്ത്യ ലേപനം കൂടി നൽകി അവനെ യാത്രയാക്കാൻ ഇന്ന് എനിക്കു ഭാഗ്യമുണ്ടായി. അവൻ ഏറ്റവും സ്നേഹിച്ച “നന്മനിറഞ്ഞ മറിയമേ “എന്ന പ്രാർത്ഥന ഞാൻ ചൊല്ലിക്കൊടുത്തുകൊണ്ടിരിക്കേ ശാന്തമായി അവൻ കടന്നു പോയി: ”
അച്ചൻ പ്രസംഗിച്ചതു ഞാൻ മറന്നിട്ടില്ല. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ അവസാന വാക്യങ്ങളുടെ പ്രാധാന്യo: ” ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.” ബലഹീനരാണെങ്കിലും അൾത്താരയിലെ അഭിഷിക്തൻ്റെ വാക്കുകൾക്ക് ഒരു വിശുദ്ധനെ രൂപപ്പെടുത്താനാവും എന്ന് വീണ്ടും ദൈവം എന്നെ ബോധ്യപ്പെടുത്തി.
പ്രിയ ജസ്റ്റിൻ, ഈശോയുടെ മടിയിൽ വിശുദ്ധരോടും മാലാഖമാരോടും ഒപ്പം നീ ഇരിക്കുമ്പോൾ നിനക്കു കിട്ടിയ വിശ്വാസത്തിൻ്റെ ബോധ്യം ഞങ്ങൾക്കും ഉണ്ടാകാൻ ഞങ്ങളേയും ഓർത്തു പ്രാർത്ഥിക്കണമേ!!
ഇന്നലെയായിരുന്നു ജസ്റ്റിന്റെ അന്ത്യം.