വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതില്‍ സന്തോഷവാനാണെന്നും എല്ലാ കത്തോലിക്കരും പാത്രിസ് കോര്‍ദെ എന്ന അപ്പസ്‌തോലിക തിരുവെഴുത്ത് വായിക്കണമെന്നും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍.
ജര്‍മ്മന്‍ കത്തോലിക്കാ വീക്കിലി ന്യൂസ്‌പേപ്പറായ ദെ ടാഗെസ്‌പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൗസേപ്പിതാവിന്റെ മൗനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. യൗസേപ്പിതാവിന്റെ മൗനം യഥാര്‍ത്ഥത്തില്‍ അവിടുത്തെ സന്ദേശമാണ്. ബെനഡിക്ട് പതിനാറാമന്‍ നിരീക്ഷിച്ചു.
2009 ല്‍ നസ്രത്ത് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകളും 93 കാരനായ അദ്ദേഹം അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.