Tuesday, February 3, 2026
spot_img
More

    ബൈഡന്റെ കത്തോലിക്കാ വിശ്വാസം: അമേരിക്കക്കാരുടെ പ്രതികരണം ഇങ്ങനെ


    അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ജോ ബൈഡന്‍ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ വിശ്വാസിയാണോ?

    പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് ഇപ്രകാരണാണ്. 58 ശതമാനം അമേരിക്കക്കാരും ബൈഡനെ ഒരു കത്തോലിക്കനായിട്ടാണ് മനസ്സിലാക്കുന്നത്. ആറു ശതമാനം ആളുകള്‍ അദ്ദേഹത്തെ പ്രൊട്ടസ്റ്റന്റുകാരനായി കണക്കാക്കുന്നു. 31 ശതമാനത്തിന് ഇക്കാര്യങ്ങളൊന്നും തീര്‍ച്ചയില്ല. 51 ശതമാനം ആളുകള്‍ അദ്ദേഹത്തെ വളരെ റിലീജിയസ് ആയി കണക്കാക്കുന്നു. 63 ശതമാനം അദ്ദേഹം തീവ്രമായ മതനിലപാടുളള വ്യക്തിയല്ലെന്ന് പറയുന്നു.

    അബോര്‍ഷനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മൂലം 55 ശതമാനവും പറയുന്നത് അദ്ദേഹം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ യോഗ്യനല്ല എന്നാണ്. എന്നാല്‍ 87 ശതമാനം പറയുന്നത് രാഷ്ട്രീയമായ നിലപാടുകള്‍ കാരണം അദ്ദേഹത്തെ ദിവ്യകാരുണ്യസ്വീകര്ണത്തില്‍ നിന്ന് വിലക്കുന്നത് ശരിയല്ലെന്നാണ്.

    മാര്‍ച്ച് ഒന്നുമുതല്‍ ഏഴു ദിവസങ്ങളിലായി നടത്തിയ സര്‍വ്വേ 31 നാണ് പ്രസിദ്ധീകരിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!