കാമറൂണില്‍ ബോക്കോ ഹാരം ആക്രമണം വര്‍ദ്ധിക്കുന്നു

കാമറൂണ്‍: കാമറൂണില്‍ ബോക്കോ ഹാരം ആക്രമണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പതിനായിരങ്ങളാണ് ഇവിടെ നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇതിനകം തന്നെ 80 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അടിയന്തിരമായി മനുഷ്യാവകാശസംഘടനകള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതുണ്ടെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. നോര്‍ത്ത് റീജിയന്‍ കേന്ദ്രമായാണ് ബോക്കോ ഹാരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. 2014 മുതല്‍ 322,000 ആളുകള്‍ തങ്ങളുടെ വീടുകള്‍ വിട്ടുപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അനുദിനം ആക്രമണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

2009 മുതല്ക്കാണ് ഈ ഭീകരസംഘടന ഇവിടെ ആക്രമണം ശക്തമാക്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates