Sunday, February 15, 2026
spot_img
More

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് ദിവ്യകാരുണ്യാരാധന

    ഏപ്രിൽ 8 മുതൽ 29 വരെ കേരളത്തിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ സമയങ്ങളിൽ ഫിയാത്ത് മിഷൻ ലൈവായി ദിവ്യകാരുണ്യആരാധന നടത്തി പ്രാർത്ഥിക്കുന്നു. ഫിയാത്ത് മിഷന്റെ കുട്ടികൾക്കുള്ള ചാനലായ അമൂല്യയിലാണ് ലൈവ് ആരാധന നടത്തപ്പെടുക.

    എല്ലാ ദിവസവും പരീക്ഷസമയത്തിന് 15 മിനിറ്റ് മുമ്പ് തുടങ്ങുന്ന ആരാധന പരീക്ഷയ്ക് ശേഷം 5 മിനിറ്റ് കഴിഞ്ഞാണ് അവസാനിക്കുക. മക്കള്‍ പരീക്ഷാഭയത്തില്‍ നിന്ന് മോചിതരായി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പരീക്ഷ എഴുതുന്നതിനായി പരീക്ഷസമയങ്ങളിൽ ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം ഒരുക്കുക എന്നതാണ് ഫിയാത്ത് മിഷൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

    fiat amulya എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഈ ആരാധനയിൽ പങ്കെടുക്കാവുന്നതാണ്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!