വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനെ സംബന്ധിച്ച് നിരവധി അറിയാക്കഥകളുമായി ഡോക്യുമെന്ററി പുറത്തിറങ്ങുന്നു. ഗോയാ പ്രൊഡക്ഷന്‍സ് തയ്യാറാക്കിയിരിക്കുന്ന ഡോക്യുമെന്ററി ഏപ്രില്‍ 16 ന് പുറത്തിറങ്ങും. ബെനഡിക്ട് പതിനാറാമന്‍ ദ പോപ്പ് എമിരത്തൂസ് എന്നാണ് പേര്. ആന്ദ്രെസ് ഗാരിഗോ ആണ് സംവിധായകന്‍.
ബെനഡിക്ട് പതിനാറാമന്റെ പേപ്പല്‍ക്കാലം, കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്തിലെ പ്രിഫെക്ട് കാലം തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്ന പ്രോഗ്രാമില്‍ ചരിത്രപ്രസിദ്ധമായ രാജിവയ്ക്കലിനെക്കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജിവയ്ക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ പേഴ്‌സനല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സെയ്ന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനമായിരുന്നതിനാല്‍ പാപ്പ അതില്‍ നിന്ന് പിന്തിരിഞ്ഞില്ല എന്ന് പ്രൊഡ്യൂസര്‍ പറയുന്നു.