ക്രൈസ്തവരെക്കുറിച്ചുള്ള സാംപിള്‍ സര്‍വ്വേ; ചോദ്യാവലിയുമായി പാലാ രൂപത

പാലാ: ക്രൈസ്തവരെക്കുറിച്ചുളള സാമ്പിള്‍ സര്‍വ്വേയ്ക്ക് വേണ്ടിയുള്ളചോദ്യാവലി പാലാ രൂപത പ്രസിദ്ധീകരിച്ചു. കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹികസാമ്പത്തിക സ്ഥിതികള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാനായി കേരള കത്തോലിക്കാസഭയിലെ 32 രൂപതകളിലും നടത്തുന്ന സാംപിള്‍ സര്‍വേയുടെ ആവശ്യത്തിലേക്കായുളള ചോദ്യാവലിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുടുംബകൂട്ടായ്മ രൂപത കോ ഓര്‍ഡിനേറ്റര്‍ തോമസ് വടക്കേലിന് ചോദ്യാവലിയുടെ ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates