Friday, November 8, 2024
spot_img
More

    ഗ്രാന്റ് പേരന്റ്‌സ് ഡേ ജൂലൈ 25 ന്

    വത്തിക്കാന്‍ സിറ്റി: ഗ്രാന്റ് പേരന്റ്‌സ് ഡേ ജൂലൈ 25 ന് ആദ്യമായി ആഘോഷിക്കുമെന്ന് വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ ദ ലെയ്റ്റി, ഫാമിലി ആന്റ് ലൈഫ് അറിയിച്ചു. മുതിര്‍ന്നവരെയും വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും ആദരിക്കാന്‍ വേണ്ടി നീക്കിവച്ചിരിക്കുന്ന പ്രത്യേക ദിനമാണ് ഇത്.

    വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 28:20 അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യവര്‍ഷാചരണം. ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. കോവിഡ് 19 ന്റെ വെല്ലുവിളികള്‍ ഉയരുന്ന ഇക്കാലത്തും പ്രായം ചെന്നവരോടുള്ള സഭയുടെയും ക്രിസ്തുവിന്റെയും അടുപ്പം സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.

    ഈ വര്‍ഷം ജനുവരി 31 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രാന്റ് പേരന്റ്‌സ് ഡേയെക്കുറിച്ച് ആദ്യമായി ഔദ്യോഗികപ്രഖ്യാപനം നടത്തിയത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!