ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ കോവിഡ് സംബന്ധമായി ഉയര്‍ന്നു കേള്‍ക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. നമ്മുടെ നാടും ഭിന്നമല്ല. അടിക്കടി ഉയരുന്ന പോസിറ്റീവ് നിരക്കുകള്‍..മരണങ്ങള്‍.. വാക്‌സിന്‍ ക്ഷാമം.. വാക്‌സിനേഷനുവേണ്ടിയുള്ള അടിപിടികള്‍.. മനസ്സില്‍ ഭയവും ആകുലതയും നിറയാന്‍ ഇതിലധികം കാരണങ്ങളൊന്നും വേണ്ട. നമുക്ക് കോവിഡ് പിടിക്കുമോ..നാം ഒറ്റപ്പെടുമോ.. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് രോഗം പിടിപ്പെടുമോ? നമുക്ക് നാളെ എന്തു സംഭവിക്കുമെന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂ.
നാളെ രോഗം പിടിപെടാം, പിടിപെടാതിരിക്കാം. എന്നാല്‍ ഏത് അവസ്ഥയിലും ദൈവത്തില്‍ ആശ്രയം കണ്ടെത്താന്‍ കഴിയുന്നുണ്ടോ? അതാണ് പ്രധാനപ്പെട്ട കാര്യം. രോഗം പിടിപെടുന്നതിനെക്കാള്‍ നമ്മെ തകര്‍ത്തുകളയുന്നത് ദൈവത്തിലുള്ള ശരണം നഷ്ടപ്പെടുന്നതാണ്.
ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ആശ്വാസവും ശക്തിയും നല്കുന്ന വിശുദ്ധഗ്രന്ഥഭാഗമാണ് സങ്കീര്‍ത്തനം 23
കര്‍ത്താവാണ് എന്റെ ഇടയന്‍ എന്നാണ് ആ അധ്യായത്തിന്റെ തലക്കെട്ട്. നമുക്ക് ഈ കോവിഡ് കാലത്ത് കര്‍ത്താവിലുളള ആശ്രയത്വം ഉറപ്പുവരുത്താന്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കാം.