മെക്സിക്കോയില്‍ നിന്നുള്ള ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമായില്‍ നടന്ന ഈസ്റ്റര്‍ തിരുക്കര്മ്മങ്ങള്ക്കിടയിലെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ഇടവകക്കാരനായ ഒരാളാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ഈസ്റ്റര്‍ തിരി വെഞ്ചരിക്കുന്നതിന്റെ ചിത്രമാണ് ഇത്. വൈദികനും ഇടവകക്കാരനും നടുവില്‍ ക്രിസ്തുനില്ക്കുന്നതായിട്ടുള്ള ചിത്രമാണ് പകര്‍ത്തപ്പെട്ടിരിക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇരുവര്‍ക്കുമിടയില്‍ ഒരാള്‍ നില്‍ക്കുന്നതായും അത് യേശുവാണെന്നും നമുക്ക് സംശയവും തോന്നും.
ഉത്ഥിതനായ ക്രിസ്തു ലോകത്തിന് പ്രകാശം നല്കി എന്നതിന്റെ പ്രതീകമായിട്ടാണ് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ തിരി വെഞ്ചരിക്കുന്നത്.