Saturday, February 21, 2026
spot_img
More

    വാഴ്ത്തപ്പെട്ട ചാള്‍സ് ഫൂക്കോള്‍ഡ് വിശുദ്ധപദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ചാള്‍സ് ഫൂക്കോള്‍ഡ് വിശുദ്ധപദവിയിലേക്ക്. മെയ് മൂന്നിന് രാവിലെ പത്തു മണിക്ക് നടക്കുന്ന കോണ്‍സിസ്റ്ററിയില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ദൈവസഹായം പിള്ള ഉള്‍പ്പടെ എട്ടുപേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. കോവിഡ് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ആദ്യമായിട്ടാണ് വിശുദ്ധപദപ്രഖ്യാപനം നടക്കുന്നത്. 2019 മെയ് 13 നാണ് ഇതിന് മുമ്പ് അവസാനത്തെ വിശുദ്ധപദപ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. കര്‍ദിനാള്‍ ന്യൂമാനെയാണ് അന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് വിശുദ്ധനായി പ്രഖ്യാപിച്ചത്.

    ചാള്‍സ് ഫുക്കോള്‍ഡിന്റെ മധ്യസ്ഥതയിലുളള അത്ഭുതം 2020 മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. അല്‍ജീരിയായില്‍ വച്ച് 1916 ല്‍ ആണ് ചാള്‍സ് കൊല്ലപ്പെട്ടത്. ഫ്രഞ്ച് മിഷനറിയായിരുന്ന ഇദ്ദേഹം ബ്രദര്‍ ചാള്‍സ് ഓഫ് ജീസസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!