spot_imgspot_imgspot_imgspot_img

സൗത്ത് സുഡാന്‍: നിയുക്ത ബിഷപ്പിന് വെടിയേറ്റു

സൗത്ത് സുഡാന്‍: സൗത്ത് സുഡാനിലെ റുംബെക്ക് രൂപതയിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ക്രിസ്റ്റ്യന്‍ കാര്‍ലാസാരയ്ക്ക് വെടിയേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. മാര്‍ച്ച് എട്ടിനാണ് ഇദ്ദേഹത്തെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നടന്നത്. ദശാബ്ദങ്ങളായി രൂപതയില്‍ മെത്രാനുണ്ടായിരുന്നില്ല.

നിയുക്ത മെത്രാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം. അക്രമികള്‍ രണ്ടുപേരുണ്ടായിരുന്നു. ഫാ. ആന്‍ഡ്രിയ ഓസ്മന്‍ അറിയിച്ചു. വെടിയൊച്ചകേട്ടാണ് താന്‍ ഉറക്കമുണര്‍ന്നതെന്നും എന്നാല്‍ തന്റെ മുറി പുറത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.

സൗത്ത് സുഡാനില്‍ രാഷ്ട്രീയമായ അസ്ഥിരതകളും അസ്വസ്ഥതകളും തുടര്‍ക്കഥയാവുകയാണ്. 2013 മുതല്‍ 400,000 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates