spot_imgspot_imgspot_imgspot_img

കോവിഡ് കാലത്ത് ദൈവത്തിന്റെ കരുണയ്ക്കായി ഈ സങ്കീര്‍ത്തനഭാഗം പ്രാര്‍ത്ഥിക്കാം

സങ്കീര്‍ത്തനം 38 ാം അധ്യായത്തിന്റെ തലക്കെട്ട് രോഗിയുടെ രോദനം എന്നാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതിലെ ചില ഭാഗങ്ങള്‍ക്ക് ഏറെ സാമ്യമുണ്ട്. ഉദാഹരണത്തിന് പതിനൊന്നാം വാക്യം ഇപ്രകാരമാണ്: എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരി നിമിത്തം എന്നില്‍ നിന്ന് അകന്നുനില്ക്കുന്നു. ഉറ്റവര്‍ അകന്നുമാറുന്നു.

പകര്‍ച്ചവ്യാധികളുടെ സമയത്ത് എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണ്. ഏറെ പ്രിയപ്പെട്ടവര്‍ പോലും അകന്നുമാറുന്ന സാഹചര്യം.
ഇത്തരം പ്രതികൂലവും തികച്ചും ഒറ്റപ്പെട്ടതുമായ നിമിഷങ്ങളില്‍ ഈ സങ്കീര്‍ത്തനത്തിലെ ചില വരികള്‍ നമുക്ക് ആശ്വാസവും അഭയവും നല്കുന്നുണ്ട്.
അത് നമുക്ക് ഇങ്ങനെ ക്രോഡീകരിക്കാം

കര്‍ത്താവേ അങ്ങേക്കുവേണ്ടിയാണ് ഞാന്‍കാത്തിരിക്കുന്നത്. എന്റെ ദൈവമായ കര്‍ത്താവേ അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്…ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു. എന്റെ പാപത്തെപറ്റി അനുതപിക്കുന്നു…കര്‍ത്താവേ എന്നെ കൈവിടരുതേ. എന്റെ ദൈവമേ എന്നില്‍ നിന്ന് അകന്നിരിക്കരുതേ. എന്റെ രക്ഷയായ കര്‍ത്താവേ എന്നെ സഹായിക്കാന്‍ വേണം വരണമേ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates