ചങ്ങനാശ്ശേരി: കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രാര്‍ത്ഥനയുടെ കരം പിടിച്ച് ചങ്ങനാശ്ശേരി അതിരൂപത. നാളെ മുതല്‍ 23 വരെയാണ് തീവ്രപ്രാര്ത്ഥനായജ്ഞമായി അതിരൂപത ആചരിക്കുന്നത്. ലോകം ക രുതുന്നതിനെക്കാള് വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്ന് ഉറച്ചുവിശ്വസിച്ച് യജ്ഞത്തില്‍ അണിചേരണമെന്നാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിരിക്കന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് നാലുവരെ അരമന കപ്പേളയിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍. ഉപവാസപ്രാര്ത്ഥനയ്ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് ഏഴിന് സിബിസിഐ പ്രാര്‍ത്ഥനാദിനമായി ആചരിച്ചിട്ടുണ്ട്. ആഗോള കത്തോലിക്കാ സഭയില്‍ മെയ് മാസം മുഴുവന്‍ റോസറി മാരത്തോണിന് ഫ്രാന്‍സിസ് മാര്‍പാപ്പയും ആഹ്വാനം ചെയ്തിട്ടുണ്ട്.