വത്തിക്കാന്‍സിറ്റി: കോവിഡിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത റോസറി മാരത്തോണിന് നാളെ തുടക്കമാകും. മെയ് 31 ന് സമാപിക്കും, ലോകത്തിലുള്ള സകലരെയും റോസറി മാരത്തോണിനായി പാപ്പ ക്ഷണിച്ചു. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഈ മാസം മുഴുവന്‍ പ്രത്യേക നിയോഗങ്ങളോടെ റോസറി മാരത്തോണ്‍ നടക്കും. ഇന്ത്യയില്‍ നിന്ന് വേളാങ്കണ്ണി ദേവാലയവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെയ് 14 നാണ് ഇവിടെ പ്രാര്‍ത്ഥന.
മെയ് ഒന്നാം തീയതിയും മുപ്പത്തിയൊന്നാം തീയതിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഗ്രിഗേറിയന്‍ ചാപ്പലില്‍ റോം സമയം വൈകുന്നേരം ആറു മണിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന പ്രാര്‍ത്ഥന ലൈവ് സ്ട്രീം ചെയ്യും. അന്നേ ദിവസം പാപ്പ വെഞ്ചരിക്കുന്ന ജപമാലകള്‍് തിരഞ്ഞെടുക്കപ്പെട്ട 30 തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കും. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ഈ പ്രത്യേകപ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.