മൊസൂള്‍: ഇറാക്കിലേക്കുള്ള ക്രൈസ്തവ തീര്‍ത്ഥാടനം വൈകാതെ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രസിദ്ധമായ ഇറാക്ക് സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്. അതനുസരിച്ച് ഊര്‍ എന്ന ചരിത്രപ്രധാനമായ സ്ഥലം തീര്‍ത്ഥാടനകേന്ദ്രമായി മാറ്റാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവവിശ്വാസത്തിന്റെ പല പ്രമുഖ കേന്ദ്രങ്ങളും ഇറാക്കുമായി ബന്ധപ്പെട്ടുളളവയാണ്. ഇതോട് അനുബന്ധിച്ചുള്ള പ്രതിനിധിസംഘങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച പൂര്‍വ്വപിതാവായ അബ്രഹാമിന്റേതെന്ന് കരുതപ്പെടുന്ന ഭവനത്തില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥന നടത്തി.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശനത്തിന് ഏറെ ആഗ്രഹം പുലര്‍ത്തിയിരുന്നുവെങ്കിലും ആഭ്യന്തരമായ സംഘര്‍ഷങ്ങള്‍ മൂലം അത് സാധിക്കാതെ പോയിരുന്നു. ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇറാക്ക് സന്ദര്‍ശിച്ചത്.