കാഠ്മണ്ഡു: നേപ്പാളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം രൂക്ഷമാകുന്നതായി വാര്‍ത്ത. ഹിന്ദു ഭൂരിപക്ഷരാജ്യമായ ഇവിടെ ക്രിസ്തുവിശ്വാസികള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ നീണ്ട ചരിത്രം മുന്നിലുണ്ട്. എങ്കിലും ഇപ്പോള്‍ മതപരമായും രാഷ്ട്രീയപരമായും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്ത. രാഷ്ട്രീയമായ പല നിയമങ്ങളും നിലപാടുകളും ക്രൈസ്തവ വിരുദ്ധമാണ്. പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമങ്ങളും ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ളതാണ്.
നേപ്പാളിലെ ജനസംഖ്യയില്‍ 81 ശതമാനവും ഹൈന്ദവരാണ്. ബുദ്ധമതാനുയായികള്‍ 9 ശതമാനവും മുസ്ലീമുകള്‍ 4.4 ശതമാനവുമാണ്. ക്രൈസ്തവരാകട്ടെ 1.4 ശതമാനം മാത്രമേയുള്ളൂ. 8000 കത്തോലിക്കര്‍ മാത്രമേ നേപ്പാളിലുളളൂ. 3-5 മില്യന്‍ ആളുകളും പ്രൊട്ടസ്റ്റന്റുകാരും ഇവാഞ്ചലിക്കല്‍ ക്രൈസ്തവരുമാണ്.
ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിഭാഗം നേപ്പാളിലാണ് ഉള്ളതെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.