കൊച്ചി: കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമാണ് കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കെസിബിസി.
കാത്തലിക് സിസ്റ്റേഴ്സ് ഡോക്ടേഴസ് ഫോറത്തിന്റെ ടെലിമെഡിസിന്‍ സേവനം കെസിബിസി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതി വഴി ലഭിക്കും. പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മ്മോമീറ്റര്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്ക്ക്,സാനിറ്റൈസര്‍ എന്നിവയടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കില്‍ കെസിബിസി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കണം.
മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും എല്ലാവരും പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ ഓര്‍മ്മപ്പെടുത്തുന്നു.