മാനന്തവാടി: വിശുദ്ധ നാട്ടില്‍ വച്ച് മരണമടഞ്ഞ ബൈബിള്‍ പണ്ഡിതനും മാനന്തവാടി രൂപതാംഗവുമായ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും.
മാതൃഇടവകയായ നടവയല്‍ ഹോളിക്രോസ് ഫൊറോന ദേവാലയത്തില്‍ രണ്ടു മണി മുതല്‍ നാലു മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാലു മണിക്ക് വിശുദ്ധ കുര്‍ബാനയോടെ മൃതസംസ്‌കാരശുശ്രൂഷയുടെ അവസാനഭാഗം ആരംഭിക്കും.
പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് മൃതദേഹം ഏഴു മണിയോടെ സംസ്‌കരിക്കും.