ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. വൈദികരും അല്മായരും അടങ്ങുന്നതായിരുന്നു പ്രാര്‍ത്ഥനാസംഘം. ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലിയാണ് ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത്. സ്റ്റോണി പോയ്ന്റിലെ മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് ചാപ്പലിലായിരുന്നു ജപമാല പ്രാര്‍ത്ഥന. ഇന്ത്യയില്‍ നിന്നുള്ള നിരവധി പേരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ കുടുംബങ്ങളിലെ നിരവധി അംഗങ്ങള്‍ ഞങ്ങളുടെ രാജ്യത്തുണ്ട്. അവരെ ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. അവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല. കര്‍ദിനാള്‍ തിമോത്തി ഡോളന്‍ പറഞ്ഞു.