യുവകുടുംബങ്ങളെ പരിപാലിക്കേണ്ടത് അനിവാര്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ശോഭനമായൊരു ഭാവിയുണ്ടാകണമെങ്കില്‍ പ്രത്യേകിച്ച് യുവകുടുംബങ്ങളെ പരിപാലിക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനനനിരക്കിന്റെ പൊതുവായ അവസ്ഥകളെ ആസ്പദമാക്കി നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോയും സമ്മേളനത്തില്‍ പങ്കെടുത്തു.

സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന പ്രവണത അല്ലെങ്കില്‍ ഗര്‍ഭിണിയാണെന്നറിയാത്തവിധം ഉദരം മറച്ചുവയ്‌ക്കേണ്ട അവസ്ഥ തൊഴില്‍ മേഖലയില്‍ കണ്ടുവരുന്നതിനെ പാപ്പ പരാമര്‍ശിച്ചു. കുടുംബങ്ങളെ വര്‍ത്തമാനകാലത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാത്ത പക്ഷം ഭാവിയുണ്ടാവില്ല. നമ്മുടെ നിധി കുഞ്ഞുങ്ങളിലാണോ അതോ സമ്പത്തിലാണോ, നമ്മെ ആകര്‍ഷിക്കുന്നത് കുടുംബമാണോ സാമ്പത്തികമാണോ.. പാപ്പ ചോദിച്ചു. മുന്‍ഗണനാര്‍ഹമായത് തിരഞ്ഞെടുക്കാനുള്ള ധൈര്യം ആവശ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates