വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍- പാലസ്തീന് പ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്്ട്രസമൂഹം മുന്‍കൈയെടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരുടെ ജീവനാണ് സംഘര്‍ഷത്തില്‍ പൊലിയുന്നത്. ഇത് ഭാവി കെട്ടിപ്പെടുക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാപ്പ പറഞ്ഞു. സമാധാനത്തിനും ഐക്യത്തിനുമായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇന്നലെ ഗാസായില്‍ നടന്ന വ്യോമാക്രമണത്തില്‍ പത്തു സ്ത്രീകളും എട്ടുകുട്ടികളും ഉള്‍പ്പടെ 33 പേര് മരിച്ചതായിട്ടാണ് കണക്ക്.