Friday, February 27, 2026
spot_img
More

    പ്രാര്‍ത്ഥന ഒരിക്കലും ഈസിയല്ല: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഒരിക്കലും ഈസിയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന വേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. പ്രാര്‍ത്ഥനയുടെ മൂന്ന് പൊതുശത്രുക്കളെക്കുറിച്ചും പാപ്പ പരാമര്‍ശിച്ചു. ഏകാഗ്രതക്കുറവ്, ഉദാസീനത, ശുഷ്‌ക്കത എന്നിവയാണ് പ്രാര്‍ത്ഥനയുടെ ശത്രുക്കള്‍. പ്രാര്‍ത്ഥന ഒരിക്കലും എളുപ്പമായ കാര്യമല്ല. നിരവധിയായ ബുദ്ധിമുട്ടുകള്‍ നമുക്ക് പ്രാര്‍ത്ഥനയില്‍ നേരിടേണ്ടിവരുന്നുണ്ട്. പാപ്പ വ്യക്തമാക്കി. എല്ലാ സമയവും നാം ജാഗ്രതയോടെയായിരിക്കണമെന്നാണ് ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. ശാരീരികമായ പരിശീലനം വഴി മാത്രമല്ല അത്‌ലറ്റുകള്‍ മികച്ച വിജയം നേടുന്നത്. അതിന് അപ്പുറം അവരുടെ ശ്രദ്ധയും ഏകാഗ്രതയും വിജയത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ഏകാഗ്രതയുണ്ടാവണം. ജാഗരൂകയായിരിക്കുക എന്നത് നാം പരിശീലിക്കേണ്ട പുണ്യമാണ്. ക്രിസ്തു തന്റെ ശിഷ്യരോട് പറഞ്ഞിരുന്നതും ഇക്കാര്യമാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു. അഞ്ഞൂറ് പേര് മാത്രമാണ് പൊതുദര്‍ശന വേളയില്‍ ഉണ്ടായിരുന്നത്. മെക്‌സിക്കോയില്‍ നി്ന്നുള്ള യുവജനതീര്‍ത്ഥാടകരും അതിലുണ്ടായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!