ചൈനയിലെ ക്രൈസ്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചൈനയിലെ ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെയാണ് പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്. ഔര്‍ ലേഡി ഓഫ് ഷെഷാന്റെ തിരുനാള്‍ ഇന്നാണ് ചൈനയിലെ ക്രൈസ്തവര്‍ ആചരിക്കുന്നത്.

ക്രൈസ്തവരുടെ സഹായവും ചൈനക്കാരുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയുമാണ് പരിശുദ്ധ കന്യാമറിയമെന്ന് പാപ്പ അനുസ്മരിച്ചു. ക്രൈസ്തവ കുടുംബങ്ങളുടെ പരീക്ഷണങ്ങളില്‍ അനുദിനജീവിതത്തിലെ പ്രതീക്ഷ നല്കുന്നത് ഷെഷാന്‍ മാതാവാണെന്നും പാപ്പ അനുസ്മരിച്ചു.

ക്രൈസ്തവകുടുംബത്തിലെ അംഗങ്ങളും ക്രൈസ്തവസമൂഹവും സ്‌നേഹത്തിലും വിശ്വാസത്തിലും ഒരുമിച്ചുകഴിയുക എന്നത് എത്രയോ നല്ലതാണ്. ചൈനയിലെ ക്രൈസ്തവരെ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അവര്‍ക്കുവേണ്ടി തുടര്‍ച്ചയായ പ്രാര്‍ത്ഥന നടത്തണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates