പാലാ: പാലാ ബിഷപ്‌സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിലെ ആറുപ്രതികള്‍ക്ക് കഠിന തടവ്. 2008 മേയ് 28 നാണ് കേസ് നടന്നത്. പ്ലാശനാല്‍- പ്രവിത്താനം റോഡില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കി ജീപ്പുമായി പോകുകയായിരുന്നു. ഡ്രൈവറുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.