ടോണി ചിറ്റിലപ്പിള്ളി അൽമായ ഫോറം സെക്രട്ടറി



കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ അൽമായ ഫോറം സെക്രട്ടറിയായി തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ ഒഴിവിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.

ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീർഘകാലം വിദേശത്ത്‌ ജോലി ചെയ്തു. പിന്നീട്‌ ശാലോം-സോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായിരുന്നു. ക്രൈസ്തവ ചിന്തകൻ, എഴുത്തുകാരൻ, ടി.വി അവതാരകൻ എന്നീ നിലകളിൽ മാധ്യമ ലോകത്ത്‌ സജീവമാണ്. ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ജനശ്രദ്ധ നേടി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ടോണി ചിറ്റിലപ്പിള്ളി, ജെ. സി. ഡാനിയേൽ അക്കാദമിയുടെ സാഹിത്യ ശ്രേഷ്ഠ അവാർഡ്, ബിഷപ്പ് മാക്കീൽ ഫൗണ്ടേഷൻ അവാർഡ്, മേരിവിജയം കവിതാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ, ജിനു. കെ. ജോസഫ് (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ്. ഇ. ബി, മുതുവറ), മക്കൾ, ജോവന്ന, ഇസബെല്ല, റബേക്ക, ജൊഹാൻ, ആമി എന്നിവരാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates