പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരകളാക്കുന്നു

കറാച്ചി: പാക്കിസ്ഥാനില്‍ വ്യത്യസ്തയിടങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രൈസ്തവ പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരകളാക്കി.

മതം മാറണമെന്ന അക്രമികളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഫൈസലാബാദില്‍ സുനിത മസീഹ് എന്ന പതിനാലുകാരിയുടെ മുടി മുറിച്ചുകളയുകയും സ്വകാര്യഭാഗങ്ങളില്‍ മുറിവേല്പിക്കുകയും ചെയ്തു.

കറാച്ചി വിമാനത്താവളത്തിന് സമീപം ഭിട്ടായിയബാദില്‍ വാടകയ്ക്ക് താമസിക്കുന്ന ക്രൈസ്തവ കുടുംബത്തിലെ പതിമൂന്നുകാരിയാണ് മറ്റൊരു ഇര. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നുപേര്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രതിഷേധം നടക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates