വിവാഹത്തിന് വേണ്ടിയല്ല മതം മാറിയത്: ക്രിസ്ത്യാനിയായതിന്റെ കാരണം വിശദീകരിച്ച് നടി മാതു

മാതു ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു. പൂരം സിനിമയിലൂടെ കടന്നുവന്ന നടിയെ ഏറെ പ്രശസ്തയാക്കിയത് അമരം എന്ന സിനിമയായിരുന്നു.

ഹിന്ദുമത വിശ്വാസിയായി ജനിച്ചുവളര്‍ന്ന നടി ജീവിതത്തിലെ ഒരു പ്രത്യേകഘട്ടത്തില്‍ ക്രിസ്തു മതം സ്വീകരിച്ചു. അത് വിവാഹത്തിന് വേണ്ടി ചെയ്തതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

എന്നാല്‍ താന്‍ മതം മാറിയത് ക്രൈസ്തവനെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് മാതു പറയുന്നു. ക്രിസ്തുമതം സ്വീകരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് മാതു പറയുന്നത് ഇങ്ങനെ:

എംടി- അജയന്‍ കൂട്ടുകെട്ടില്‍ ഉണ്ടായ പെരുന്തച്ചന്‍ എന്ന സിനിമയ്ക്കുവേണ്ടി മാതുവിനെയാണ് സെലക്ട് ചെയ്തിരുന്നത്. അഭിനയിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പകരം അന്തരിച്ച നടി മോനിഷയാണ് ആ വേഷം ചെയ്യുന്നതെന്ന് മനസ്സിലായത്. നല്ലൊരു വേഷം നഷ്ടമായതിന്റെ വേദന മാതുവിനെ നിരാശയാക്കി. വിഷാദത്തിന്റെ അവസ്ഥയില്‍ വരെയെത്തി.

ആ സമയത്താണ് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാനാരംഭിച്ചത്. ഉള്ളുരുകി അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്താണ് അമരത്തിലേക്കുളള കോള്‍ വന്നത്. അത് അഭിനയജീവിതത്തില്‍ നിര്‍ണ്ണായകവഴിത്തിരിവായി. അതോടെ താന്‍ ക്രിസ്തുവിന്റെ മകളാണെന്ന ഒരു തോന്നലുണ്ടായി. വൈകാതെ വീട്ടുകാരുടെ അനുവാദത്തോടെ മതം മാറുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates