ചങ്ങനാശ്ശേരി അതിരൂപതയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ സംഗമം ശനിയാഴ്ച

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ സംഗമം ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കും.

അതിരൂപതയിലെ വിവിധ ഇടവകകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ചുമതലയില്‍ മൃതസംസ്‌കാരം, ചികിത്സാ ക്രമീകരണം, മരുന്നുവിതരണം, ഭക്ഷണവിതരണം, ആംബുലന്‍സ് സര്‍വീസ്, കൗണ്‍സലിംങ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിക്കും.

ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates