Saturday, December 14, 2024
spot_img
More

    ഈശോയുടെ തിരുഹൃദയത്തോടുള്ള അത്ഭുതപ്രാര്‍ത്ഥന

    കത്തോലിക്കാസഭയില്‍ നിരവധിയായ അത്ഭുതപ്രാര്‍ത്ഥനകളുണ്ട്. അതിലൊന്നാണ് ഈശോയുടെ തിരുഹൃദയത്തോടുളള അത്ഭുതപ്രാര്‍ത്ഥന. അജ്ഞാതകര്‍ത്താവാണ് ഈ പ്രാര്‍ത്ഥനയുടെ രചയിതാവ്. വിശ്വാസത്തോടും ദൈവശരണത്തോടും കൂടി ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ദൈവേഷ്ടപ്രകാരമുളള ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്നാണ് പരമ്പരാഗതമായ വിശ്വാസം:

    ഓ എന്റെ പ്രിയപ്പെട്ട ഈശോയുടെ തിരുഹൃദയമേ, നിരവധിയായ കാര്യങ്ങള്‍ ഞാന്‍ അങ്ങേ തിരുഹൃദയത്തോട് അപേക്ഷിക്കുകയും അവയെല്ലാം സാധിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ഞാന്‍ ഒരു പ്രത്യേക കാര്യത്തിന് വേണ്ടിയാണ് ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥനാപേക്ഷ നടത്തുന്നത്.( നിയോഗം പറയുക).
    ഈ പ്രത്യേക നിയോഗം എനിക്ക് സാധിച്ചുതരണമേ. അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഈ നിയോഗം ചേര്‍ത്തുവയ്ക്കണമേ. അവിടുത്തെ ദയാപൂര്‍വ്വമായ നോട്ടം എന്റെ ആവശ്യങ്ങളുടെ മേല്‍ ഉണ്ടായിരിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!