ഒരേ സമയം രണ്ടു ദേവാലയങ്ങളില്‍ തീപിടിത്തം

കാനഡ: കാനഡായിലെ രണ്ടു പുരാതന ദേവാലയങ്ങളില്‍ ഒരേ സമയം തീപിടിത്തം. പെന്റിക്ടണ്‍ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലും സെന്റ് ഗ്രിഗറി ദേവാലയത്തിലുമാണ് ജൂണ്‍ 21 ന് പ്രാദേശികസമയം വെളുപ്പിന് ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ തീപിടിത്തമുണ്ടായത്.

. ഒരേ സമയം രണ്ടു ദേവാലയങ്ങളില്‍ ഒരേപോലെ അഗ്നിബാധയുണ്ടായത് സംശയാസ്പദമാണെന്ന് അന്വേഷണം ഏറ്റെടുത്തു നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമീപപ്രദേശത്ത് നിന്ന് കിട്ടിയ ചില തെളിവുകള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതായും പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തിന് സഹായിച്ച ദ്രാവകം പരിസരത്തു നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. അക്രമികള്‍ ഉടനടി പിടിയിലാകുമെന്നാണ് പ്രതീക്ഷ.

1910 ല്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയങ്ങളാണ് ഇവ

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates