പോളണ്ടിലെ വിരമിച്ച കത്തോലിക്കാ മെത്രാന്മാര്‍ക്കെതിരെ വത്തിക്കാന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു

വത്തിക്കാന്‍ സിറ്റി: വൈദികരുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് വിരമിച്ച രണ്ടു പോളീഷ് മെത്രാന്മാര്‍ക്കെതിരെ വത്തിക്കാന്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു. ബിഷപ് സ്റ്റെഫാന്‍ റെഗ്മുണ്ട്, ബിഷപ് സ്റ്റാനിസ്ലാവ് എന്നിവര്‍ക്കെതിരെയാണ് നിയമനടപടികള്‍ക്കായി വത്തിക്കാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഇന്നലെയാണ് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്.

വെസ്റ്റേണ്‍ പോളണ്ടിലെ സിയോലോന- ഗോര്‍സോ രൂപതയുടെ മെത്രാനായിരുന്ന റെഗ്മുണ്ട് 64 ാം വയസില്‍ 2015 ലാണ് തത്സാഥനത്ത് നിന്ന് വിരമിച്ചത്. ബിഷപ് സറ്റാനിസ്ലാവ് 2012 ല്‍ എഴുപത്തിയഞ്ചാം വയസിലാണ് വിരമിച്ചത്. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച മോട്ടു പ്രോപ്പിയോ Vos estis lux mundi അനുസരിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ രണ്ടുവൈദികര്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത വിഷയം പ്രസ്തുത മെത്രാന്മാര്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തു എന്നാണ് ആരോപണം.

ബിഷപ് റെഗ്മുണ്ടിനെ മുന്‍രൂപതയിലെ എല്ലാവിധ പൊതുപരിപാടികളില്‍ നിന്നും വത്തിക്കാന്‍ ഇതിനകം വിലക്കിയിട്ടുണ്ട്. പോളീഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിലും അദ്ദേഹത്തിന് പങ്കാളിത്തമില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates