മരിയാപുരം പള്ളിയില്‍ ഞായറാഴ്ചയിലെ വിശുദ്ധ ബലി വിലക്കി

ചെറുതോണി: മരിയാപുരം സെന്റ് മേരിസ് പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന വിലക്കി. ഞായറാഴ്ച പളളിയില്‍ 15 ഇടവകക്കാരെ വീതം പങ്കെടുപ്പിച്ച് നാലു കുര്‍ബാനകള്‍ ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം 6.15 ന് ഇടവകവികാരി റവ ഡോ. ജോസ് മാറാട്ടില്‍ വാട്‌സാപ്പ് സന്ദേശം വഴി ഇടവക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി 10 ന് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ വൈദികനെ ഫോണ്‍ ചെയ്ത് നാളെ കുര്‍ബാന ദേവാലയത്തില്‍ അര്‍പ്പിക്കരുതെന്ന് അറിയിക്കുകയായിരുന്നു.

പത്തരയോടെ ഇടുക്കി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുദ്യോഗസ്ഥര്‍ പള്ളിമുറിയിലെത്തി വികാരിയെ വിളിച്ചുണര്‍ത്തി കുര്‍ബാന നടത്തരുതെന്നും നടത്തിയാല്‍ കേസ് എടുക്കുമെന്നും അറിയിക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ആരാധനാലയങ്ങളില്‍ 15 പേരെ പങ്കെടുപ്പിച്ച് വിശുദ്ധ കുര്‍ബാന നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും മരിയാപുരം പള്ളിയില്‍ മാത്രം വിശുദ്ധ കുര്‍ബാന വിലക്കിയ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates