വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സാസോലി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 26 ന് സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വളരെ നിര്‍ണ്ണായകമായ കൂടിക്കാഴ്ചയാണ് ഇതെന്നാണ് പൊതുനിരീക്ഷണം.
യൂറോപ്യന്‍ പാര്‍ലമെന്റ അബോര്‍ഷന് അനുകൂലമായി നിലപാടെടുത്തതിന്റെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍, ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലാഗ്‌ഹെര്‍ എന്നിവരുമായും ഡേവിഡ് സംസാരിച്ചു.
ജൂണ്‍ 24 നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അബോര്‍ഷന് അനുകൂലമായി വോട്ടെടുപ്പ് നടത്തിയത്. അബോര്‍ഷന്‍ മനുഷ്യാവകാശമാണെന്നാണ് റിപ്പോര്‍ട്ട് നല്കിയത്. 255 ന് എതിരെ 378 പേരാണ് അബോര്‍ഷന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ടുചെയ്തത്.