ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റിലെ പോര്‍ട്ട് ബ്ലെയറിനും പുതിയ മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫാ. സവാരിമുത്തു ആരോഗ്യരാജിനെ തിരുച്ചിറപ്പള്ളിയുടെയും ഫാ.വിശ്വാസം സെല്‍വരാജിനെ പോര്‍ട്ട് ബ്ലെയറിന്റെയും ഇടയന്മാരായി നിയമിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമന ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്. റോമിലെ പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നു.
തിരുച്ചിറപ്പള്ളി രൂപതയ്ക്ക് 2019 മുതല്‍ ഇടയനില്ലായിരുന്നു. ബിഷപ് ദേവോത്തയുടെ മരണത്തെതുടര്‍ന്നായിരുന്നു ഇത്. 1954 ഒക്ടോബര്‍ 24 ന് തിരുച്ചിറപ്പള്ളിയിലാണ് നിയുക്ത മെത്രാന് ആരോഗ്യരാജ് ജനിച്ചത്. 1981 ല്‍ വൈദികനായി. നിയുക്ത മെത്രാന് സെല്‍വരാജ് 1966 ല്‍ മദ്രാസ്- മൈലാപ്പൂര് അതിരൂപതയിലാണ് ജനിച്ചത്. 1994 മെയ് 8 ന് വൈദികനായി.