ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണവും മതപീഡനവും വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക. ആകുലപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങള്‍ പിന്നിടുമ്പോള്‍ 17 സംസ്ഥാനങ്ങളില്‍ നിന്നായി 154 അക്രമസംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ന്യൂഡല്‍ഹി കേന്ദ്രമായുള്ള യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുവര്‍ഷാംരംഭമാസമായ ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. 34, ജൂണില്‍ 28 ഉം മാര്‍ച്ചില്‍ 26 ഉം ഏപ്രിലില്‍ 21 ഉം ഫെബ്രുവരി, മെയ് മാസങ്ങളില്‍ 16 ഉം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഛത്തീസ്ഘട്ടിലും ജാര്‍ഖണ്ഡിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. 22 സംഭവങ്ങള്‍. ഉത്തര്‍പ്രദേശില്‍ 19 ഉം കര്‍ണ്ണാടകയില്‍ 17 ഉം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ് എന്നിവയാണ് തൊട്ടുപിന്നിലുള്ളവ.
600 സ്ത്രീകളും ആദിവാസികളും ട്രൈബലുകളുമായ 400 പേരും ഈ സംഭവങ്ങളില്‍ ഇരകളായിട്ടുണ്ട്.് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 152 എണ്ണമാണ് നടന്നിരിക്കുന്നത്. മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ ഒരുമിച്ചുകൂടുന്നതിനെ പോലീസും അധികാരികളും എതിര്‍ക്കുകയും ചെയ്യുന്നു.
ഏതെങ്കിലും ഒരാളെ പോലും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി കണക്കുകളുമില്ല. ഇന്ത്യയിലെ ക്രൈസ്തവപ്രാതിനിധ്യം മാറ്റമില്ലാതെ തുടരുകയാണ്. 2020 ലെ കണക്ക് അനുസരിച്ച് 1.38 ബില്യന്‍ ജനസംഖ്യയില്‍ 2.3 ശതമാനമാണ് ഇപ്പോഴും ക്രൈസ്തവരുള്ളത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും പുതിയ സംഭവവികാസമാണ് ഡല്‍ഹിയില്‍ ഇന്നലെ ദേവാലയം പൊളിച്ചുമാറ്റിയത്.