Friday, December 5, 2025
spot_img
More

    ക്യൂബ: വൈദികനെ മര്‍ദ്ദിച്ചു, അറസ്റ്റ് ചെയ്തു

    കാമാഗ്വെ: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് എതിരെ യുവജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വൈദികന് ക്രൂരമര്‍ദ്ദനവും അറസ്റ്റും. ഫാ. കാസ്റ്റര്‍ അല്‍വാരെസ് ആണ് മര്‍ദ്ദനത്തിനും അറസ്റ്റിനും ഇരയായത്. പൊതുശല്യം ഉണ്ടാക്കി എന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 11 നാണ് സംഭവം നടന്നത്.

    എങ്കിലും അടുത്ത ദിവസമാണ് സംഭവം അറിഞ്ഞത്. വിവിധ വകുപ്പുകള്‍ ചുമത്തി 96 മണിക്കൂറോളം വൈദികനെ പോലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. നിരവധി കത്തോലിക്കാ യുവജനങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    സമാധാനപരമായി സമരം നടത്തുന്ന പ്രക്ഷോഭകാരികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് അധികാരികള്‍. കോവിഡ് മൂലം രാജ്യം കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മതിയായ മെഡിക്കല്‍ സൗകര്യങ്ങളോ ജോലിയോ ഇല്ല. കഴിഞ്ഞ ആറു ദശാബ്ദങ്ങളായി രാജ്യം നിരവധി പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് അതിന് ആക്കം കൂട്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരെയാണ് യുവജനങ്ങള്‍ പ്രക്ഷോഭം നടത്തിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!