Saturday, December 7, 2024
spot_img
More

    കുടുംബങ്ങളില്‍ സമാധാനം ഉണ്ടാവാന്‍ നിത്യവും ജപമാല ചൊല്ലൂ

    കുടുംബങ്ങളില്‍ സമാധാനം ഇല്ലെങ്കില്‍ സമൂഹത്തില്‍ സമാധാനം ഉണ്ടാവുമോ. സമൂഹത്തില്‍ സ്മാധാനം ഇല്ലെങ്കില്‍ രാജ്യത്ത് സമാധാനം ഉണ്ടാവില്ല. രാജ്യങ്ങള്‍ തമ്മില്‍ സമാധാനമില്ലെങ്കില്‍ ലോകത്ത് സമാധാനം പുലരുകയില്ല. അതുകൊണ്ട് കുടുംബങ്ങളില്‍ സമാധാനം നിറയാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന എളുപ്പമായ മാര്‍ഗ്ഗം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്നതാണ്.

    എല്ലാ കത്തോലിക്കരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ ഉറവിടമാണ് ജപമാല. പാപത്തില്‍ നിന്ന് നമ്മെ രക്ഷിക്കാനും സാത്താനോടുള്ള പോരാട്ടത്തില്‍ ആയുധമായി ഉപയോഗിക്കാനും ജപമാല ശക്തമായ ആയുധമാണെന്ന് പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ പറയുന്നു.

    നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം ഉണ്ടാവണമോ നിങ്ങളുടെ കുടുംബങ്ങളില്‍സമാധാനം ഉണ്ടാവണോ രാജ്യത്ത് സമാധാനം ഉണ്ടാവണോ എല്ലാ വൈകുന്നേരങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ഒരുദിവസം പോലും ജപമാല ചൊല്ലാതെ കടന്നുപോകരുത്. പാപ്പ പറഞ്ഞതാണ് ഈ വാക്കുകള്‍.

    മാതാവിന്റെ അടുക്കലേക്ക് പോകുക. അവളെ സ്‌നേഹിക്കുക. എല്ലായ്‌പ്പോഴും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. നന്നായി പ്രാര്‍തഥിക്കുക. സാധി്ക്കുന്നതുപോലെയെല്ലാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ആത്മാവിന്റെ പ്രാര്‍ത്ഥനയാക്കുക. ജപമാല പ്രാര്‍ത്ഥിക്കുന്നതില്‍ ഒരിക്കലും ഉപേക്ഷവിചാരിക്കരുത്. അത് അത്യാവശ്യമായ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ദൈവത്തിന്റെ ഹൃദയം ഇളക്കും. ആവശ്യമായ കൃപകളെല്ലാം ലഭിക്കുകയും ചെയ്യും. വിശുദ്ധ പാദ്രെ പിയോയുടെ ഈ വാക്കുകള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന് നമുക്ക് ഏറെ പ്രചോദനം നല്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!