വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പാപ്പായെ കാണാന്‍ അവസരം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ലോവാക്യ സന്ദര്‍ശനത്തില്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും എടുത്തവര്‍ക്ക് മാത്രമേ പാപ്പായെ കാണാന്‍ അവസരമുണ്ടായിരിക്കുകയുളളൂവെന്ന് സ്ലേവേക്യയിലെ ആരോഗ്യമന്ത്രി അറിയിച്ചു. സെപ്തംബര്‍ 12 മുതല്‍ 15 വരെയാണ് പാപ്പായുടെ സ്ലോവാക്യ സന്ദര്‍ശനം. ഇന്നലെയാണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

സ്ലോവാക്യയില്‍ നാലു നഗരങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. സ്ലോവാക്യയിലെ നിലവിലെ സാഹചര്യത്തില്‍ ആയിരംപേരില്‍ കൂടുതലാളുകള്‍ക്ക് ഒരു വലിയ മീറ്റിംങില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. സ്ലോവാക്യയിലെ ജനസംഖ്യയില്‍ 34.4 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ഫുള്‍ ഡോസ് സ്വീകരിച്ചവരാണ്. 6.2 ശതമാനം ആദ്യ ഡോസും സ്വീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates