വത്തിക്കാന്‍: പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജിക്ക് പുതിയ തലവനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സര്‍ദിനിയായിലെ മുന്‍ ആര്‍ച്ച് ബിഷപ് ഇഗ്നാസിയോ സാന്നായാണ് തലവന്‍.
ദൈവശാസ്ത്ര പഠനത്തിനായി ക്ലെമന്റ് പതിനൊന്നാമന്റെ കാലത്ത് 1718 ലാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജി റോമില്‍ സ്ഥാപിച്ചത്. വിശ്വാസവും യുക്തിയും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുകയും ക്രിസ്തീയ പ്രബോധനങ്ങളെ ആഴത്തില്‍ ഉറപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.