ജീവിതം സ്വാര്‍ത്ഥകമാകാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല, എന്നാല്‍ എങ്ങനെയാണ് അത് സാധിക്കുന്നതെന്ന് പലര്‍ക്കും അറിവില്ല. ജീവിതകാലത്ത് നാം ചെയ്യുന്ന നന്മപ്രവൃത്തികള്‍ക്കും നീതിയുടെ ഫലങ്ങള്‍ക്കും നമ്മുടെ ജീവിതം സ്വാര്‍ത്ഥകമാക്കാന്‍ കഴിവുണ്ട്. അതില്‍ നീതിക്ക് പ്രത്യേക സ്ഥാനമുണ്ട്. നീതിമാന്മാരെ പനയോടാണ് തിരുവചനം ഉപമിക്കുന്നത്. വാര്‍ദ്ധക്യം വരെ സന്തോഷകരമായും സൗഭാഗ്യപരമായും ജീവിക്കാന്‍ അത്യാവശ്യം ചെയ്യേണ്ടത് നീതിമാനായിരിക്കുക എന്നതാണ്.
സങ്കീര്‍ത്തനങ്ങള്‍ 92 ല്‍ 12 മുതല്ക്കുള്ള തിരുവചനങ്ങള്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നു.
നീതിമാന്മാര്‍ പന പോലെ തഴയ്ക്കും. ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു. അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇല ചൂടി പുഷ്ടിയോടെ നില്ക്കും. കര്‍ത്താവ് നീതിമാനാണെന്് അവര്‍ പ്രഘോഷിക്കുന്നു. അവിടുന്നാണ് എന്റെ അഭയശില. അനീതി അവിടെത്തെ തീണ്ടിയിട്ടില്ല.
അതെ നമുക്ക് നീതി പ്രവര്‍ത്തിക്കാം. അപ്പോള്‍ നാം പന പോലെ തഴയ്ക്കുകയും വാര്‍ദധക്യത്തിലും ഫലം പുറപ്പെടുവിക്കുകയും ചെയ്യും.