കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ്‌തോമസ് ഉപേക്ഷിച്ചോ ? വാസ്തവം ഇതാണ്…

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസ് വിട്ട് ചങ്ങനാശ്ശേരിയിലേക്കു പോകുന്നുവെന്നും അതിനുകാരണം മൗണ്ട് സെന്റ് തോമസിലെ ദുസ്സഹനീയമായ ജീവിതമാണെന്നുമുള്ള മട്ടിലാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്? അല്ലെങ്കില്‍ ഈ താമസംമാറ്റം സത്യമാണോ? എങ്കില്‍ അതിനുപിന്നില്‍ എന്താണ് കാരണം?

നിലവില്‍ മൗണ്ട് സെന്റ് തോമസിലുള്ള ശാലോംഭവനിലാണ് മാര്‍ ആലഞ്ചേരി താമസിക്കുന്നത്. അടുത്തയിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിതാവിന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ആശുപത്രിക്ക് സമീപമുളള ഒരു താമസസ്ഥലം കണ്ടെത്തേണ്ടതുണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഡോക്ടര്‍മാരാണ്. അതിന്‍പ്രകാരം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിക്കടുത്തുള്ള വൈദികമന്ദിരത്തിലേക്ക് താമസം മാറ്റുന്ന കാര്യം ആലോചനയിലുണ്ട്.

എന്നാല്‍ ഇതേക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല..മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായി ആലോചിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ അതിനുമുമ്പുതന്നെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മൗണ്ട് സെന്റ് തോമസ് വിടുകയാണെന്നും അതിനുകാരണം ചില അസ്വാരസ്യങ്ങളുമാണെന്ന മട്ടിലാണ് സോഷ്യല്‍മീഡിയായിലെ ചില പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അച്ചടിച്ചുവിടുന്നത്.

വാസ്തവം ഇതായിരിക്കെ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുപ്രചരിപ്പിച്ച് വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates