കൊല്ലം: വിശുദ്ധ കൊറോണയുടെ രൂപം ആദ്യമായി കൊല്ലം ബിഷപ് ഹൗസിന് മുന്നില്‍ സ്ഥാപിച്ചു. ഏഷ്യയില്‍ തന്നെ ആദ്യമായാണ് വിശുദ്ധ കൊറോണയുടെ പൂര്‍ണ്ണകായരൂപം സ്ഥാപിക്കപ്പെടുന്നത്. കൊല്ലംബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരിയാണ് രൂപസ്ഥാപനം നിര്‍വഹിച്ചത്.
ഏഡി 17 ല്‍ മാര്‍ക്കസ് ഔറേലിയസിന്റെ ഭരണകാലത്താണ് വിശുദ്ധ കൊറോണ രക്തസാക്ഷിത്വം വരിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ മാധ്യസ്ഥശക്തിയുള്ള വിശുദ്ധ കൊറോണയോടുള്ള ഭക്തി ആധുനികകാലത്ത് 2002 ലെ സാര്‍സ് വൈറസ് വ്യാപിച്ചപ്പോള്‍ പ്രകടമായിരുന്നു.
കോവിഡ് കാലത്തും വിശുദ്ധ കൊറോണയോടുള്ള മാധ്യസ്ഥം യാചിച്ച് നിരവധി പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.