പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നസ്രാണി ക്വിസ് ഫൈനലില്‍ കേംബ്രിഡ്ജ് റീജിയന്‍ കുടുംബപട്ടം നേടി.
മാഞ്ചെസ്റ്റര്‍-പ്രസ്റ്റണ്‍ റീജിയനുകള്‍ രണ്ടാം സ്ഥാനവും ലണ്ടന്‍- ഗ്ലാസ്‌ഗോ റീജിയനുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേംബ്രിഡ്ജ് റീജിയനിലെ ഔര്‍ ലേഡി ഓഫ് വാല്‍സിംങാം മിഷനിലെ ജോണി ജോസഫും കുടുംബവുമാണ് ഒന്നാം സ്ഥാനം നേടിയത്. മാഞ്ചസ്റ്റര്‍ റീജിയനിലുള്ള ഹള്ളില്‍ താമസിക്കുന്ന സെന്റ് എേ്രഫ്രം പ്രൊപ്പോസഡ് മിഷനിലെ സജു പോളും കുടുംബവും പ്രസ്റ്റണ്‍ റീജിയനിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളിയും കുടുംബവും രണ്ടാം സ്ഥാനം പങ്കുവച്ചു.
ലണ്ടന്‍ റീജിയനിലുള്ള ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ ടെന്‍ഹമിലെ അനുമോള്‍ കോലഞ്ചേരിയും കുടുംബവും ഗ്ലാസ്‌ഗോ റീജിയണിലെ സെന്റ് അല്‍ഫോന്‍സാ ആന്റ് അന്തോണി എഡിന്‍ബറോയിലുള്ള ഷോണി തോമസുംകുടുംബവും മൂന്നാം സ്ഥാനം പങ്കിട്ടു.
സഭാ സ്‌നേഹികള്‍ക്കും ചരിത്രപഠനാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്വിസ് സംഘടിപ്പിച്ചിരുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു. രൂപതയുടെ യൂട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങള്‍ നടത്തിയത്.