വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കണോ?

വല്ലാര്‍പാടം: ലോകമാസകലമുളള മരിയന്‍ ഭക്തര്‍ക്ക് വല്ലാര്‍പാടത്തമ്മയ്ക്ക് അടിമസമര്‍പ്പിക്കാന്‍ ഇപ്പോള്‍ പ്രത്യേക സൗകര്യം. വല്ലാര്‍പാടത്തമ്മ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയ്ന്‍ ചെയ്യുന്ന മരിയന്‍ഭക്തര്‍ക്കാണ് ഇ്ത്തരത്തിലുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. 56 മുതല്‍ 63 വരെ ഗ്രൂപ്പുകള്‍ അല്മായര്‍ക്കും 64,65 ഗ്രൂപ്പുകള്‍ സമര്‍പ്പിതര്‍ക്കുമായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ആദ്യഗ്രൂപ്പുകള്‍ ഫില്‍ ആയിട്ടുണ്ടെങ്കില്‍ അടുത്ത ഗ്രൂപ്പ് ലിങ്കുകള്‍ ഇതിലേക്കായി ഉപയോഗിക്കാവുന്നതാണ്. ഓഗസ്റ്റ് 11 മുതല്‍ സെപ്തംബര്‍ 12 വരെയാണ് അടിമസമര്‍പ്പണം.

വല്ലാര്‍പാടത്തമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സെപ്തംബര്‍ എട്ടുമുതല്‍ 12 വരെ ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷനുണ്ടായിരിക്കും. സെപ്തംബര്‍ 12 ന് മരിയന്‍ തീര്‍ത്ഥാടനവും വല്ലാര്‍പാടം അടിമസമര്‍പ്പണത്തിനും ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്കും.

സെപ്തംബര്‍ 16 മുതല്‍ 24 വരെ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates