Sunday, October 13, 2024
spot_img
More

    ശനിയാഴ്ച വിശുദ്ധ നാട്ടിലെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം

    വത്തിക്കാന്‍: ജൂണ്‍ എട്ട് ശനിയാഴ്ച വിശുദ്ധനാട്ടിലെ സമാധാനത്തിന് വേണ്ടി ഒരുനിമിഷമെങ്കിലും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനും ഇസ്രായേല്‍, പാലസ്തീന്‍ നേതാക്കളും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മേളനങ്ങളുടെ അഞ്ചാം വാര്‍ഷികത്തോട് പ്രമാണിച്ചാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന.

    ചരിത്രപ്രസിദ്ധമായ ഈ മീറ്റിംങ് വിളിച്ചൂകുട്ടിയത് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഇസ്രായേല്‍, ജോര്‍ദാന്‍ സന്ദര്‍ശന വേളയിലായിരുന്നു. വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ല ലോകം മുഴുവനും വേണ്ടിയാണ് ശനിയാഴ്ച ഒരു നിമിഷം നമ്മള്‍ പ്രാര്‍ത്ഥനാനിരതരാകേണ്ടതെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

    2014ല്‍ ഇത്തരമൊരു പ്രാര്‍ത്ഥനാ സമ്മേളനം നടന്നപ്പോള്‍ ഹീബ്രു – ക്രിസ്ത്യന്‍- ഇസ്ലാം പ്രാര്‍ത്ഥനകളാണ് നടത്തിയിരുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!