കൂടുതല്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ലത്തീന്‍ രൂപതകളും

തിരുവനന്തപുരം: വലിയ കുടുംബങ്ങള്‍ക്ക് വിവിധ സഭാവിഭാഗങ്ങള്‍ നല്കിയ പ്രോത്സാഹനങ്ങള്‍ക്ക് പുറമെ ലത്തീന്‍ സഭയും കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ലത്തീന്‍ അതിരൂപതയുടെ കീഴിലുളള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ നേരിട്ടു മാമ്മോദീസാ നല്കും. ഇതിനുളള തുടക്കമായി ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയില്‍ ബിഷപ് ഡോ ആര്‍ ക്രിസ്തുദാസ് ഈ വിഭാഗത്തിലെ തിരഞ്ഞെടുത്ത കുടുംബത്തിലെ നാലാമത്തെ കുഞ്ഞിന് മാമ്മോദീസാ നല്കും.

കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം ആദ്യം പ്രഖ്യാപിച്ചത് പാലാ രൂപതയായിരുന്നു. തുടര്‍ന്ന് ഈ പ്രഖ്യാപനം വലിയ വിവാദമായി. ഇതിനെ തുടര്‍ന്ന് കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സീറോ മലങ്കര സഭയിലെ പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീന്‍ സഭയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates