അതിരൂപതാ ഭൂമി വിവാദം; ഹൈക്കോടതി വിധിക്കെതിരെ സഭ സുപ്രീം കോടതിയിലേക്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് സംബന്ധിച്ച് എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. ഭൂമി ഇടപാടില്‍ വ്യക്തിപരമായി തനിക്ക് പങ്കില്ലെന്നും വിചാരണയില്‍ നിന്നൊഴിവാക്കണമെന്നുമാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്കിയ അപ്പീല്‍ കോടതി തള്ളി.

കേസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന മറ്റ് ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി. കോടതി അപ്പീല്‍ തള്ളിയതില്‍ അസ്വഭാവികത ഒന്നുമില്ലെന്നും ഇതിനെതിരെ സഭ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്നും സഭാപ്രതിനിധി വ്യക്തമാക്കി. ഈ ഭൂമി ഇടപാടില്‍ വ്യക്തിപരമായി മാര്‍ ആലഞ്ചേരിക്ക് പങ്കില്ലെന്നും ഭൂമി ഇടപാടില്‍ നടന്ന കാര്യങ്ങള്‍ എല്ലാം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉത്തരവാദപ്പെട്ട സമിതികള്‍ ആലോചിച്ച് എടുത്തതാണെന്നും സഭയുടെ പ്രതിനിധികള്‍ അറിയിച്ചു.
കുര്‍ബാനക്രമം ഏകീകരിക്കുന്നത് ഉള്‍പ്പടെയുളള സുപ്രധാന തീരുമാനങ്ങള്‍ക്കായി സീറോ മലബാര്‍ സിനഡ് ചേരാനിരിക്കെ ഉണ്ടായ ഇത്തരം വിധികളും തുടര്‍ന്നുള്ള പല തെറ്റായ വാര്‍ത്തകളും സഭയുടെ പ്രവര്‍ത്തനങ്ങളെയോ സിനഡിന്റെ കാര്യക്രമങ്ങളെയോ ബാധിക്കില്ല എന്നും സഭാപ്രതിനിധികള്‍ അറിയിച്ചു.

ഭൂമിയിടപാടില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് ഈടായി ഇടപാടുകാരനില്‍ നിന്നും എഴുതിവാങ്ങിച്ച വസ്തു വില്ക്കുന്നതിന് മാര്‍പാപ്പ അനുവാദം നല്കിയിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇടങ്കോലിടുകയും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് ഒരു സംഘം വൈദികര്‍ മുന്നോട്ടുവരികയായിരുന്നു.

സഭാവിരുദ്ധ നിലപാടുകളിന്മേല്‍ സിനഡില്‍ നിന്നും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭയക്കുന്ന വൈദികര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി സിനഡിനെ വരുതിയിലാക്കാമെന്ന് കരുതുന്നതായി ചില നിരീക്ഷണങ്ങളുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates