Saturday, February 7, 2026
spot_img
More

    കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും പവര്‍ഫുളളായ ഭൂതോച്ചാടകരിലൊരാള്‍ ഈ കപ്പൂച്ചിന്‍ വൈദികനാണ്

    ഭൂതോച്ചാടകരായ വൈദികരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് ഫാ. ഗബ്രിയേല്‍ അമോര്‍ത്തയുടെ പേരായിരിക്കും. നമ്മുടെ കാലഘട്ടത്തിന് ഏറെ പരിചയമുള്ള ഒരു പേരാണ് അത്. പിന്നീട് മനസ്സിലേക്ക് കടന്നുവരുന്നത് ഒരുപക്ഷേ വിശുദ്ധ പാദ്രെ പിയോയുടെ പേരായിരിക്കും.

    എന്നാല്‍ വേറൊരു ഭൂതോച്ചാടകനായ വൈദികന്‍കൂടിയുണ്ട്. പാദ്രെ പിയോ ജീവിച്ച പ്രദേശത്തുതന്നെയായിരുന്നു അദ്ദേഹവും ജീവിച്ചിരുന്നത്. മാത്രവുമല്ല അദ്ദേഹവും ഒരു കപ്പൂച്ചിന്‍ വൈദികനായിരുന്നു. ഇപ്പോള്‍ ദൈവദാസപദവിയിലുമാണ്.

    ഫാ. മാറ്റോ ദെ അഗ്നോണെ എന്നാണ് അദ്ദേഹത്തിന്റെപേര്. പതിനാറാം നൂറ്റാണ്ടിലാണ് ഫാ. മാറ്റോ ജീവിച്ചിരുന്നത്. പ്രവചനവരവും മറ്റ് അനേകം സിദ്ധികളും ഉണ്ടായിരുന്നുവെങ്കിലും ഈ പുണ്യപുരുഷന്‍ ഏറെ അറിയപ്പെട്ടിരുന്നത് ഭൂതോച്ചാടനവുമായി ബന്ധപ്പെട്ടായിരുന്നു.

    സഭയുടെ ചരിത്രത്തിലെ ഏറ്റവും പവര്‍ഫുള്ളായ ഭൂതോച്ചാടകനായിട്ടാണ് അദ്ദേഹത്തെ ഇന്ന് സഭ പരിഗണിക്കുന്നത്. ജീവിതകാലത്ത് 650 ല്‍ അധികം ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. മറ്റ് പല വൈദികര്‍ക്കും മോചിപ്പിക്കാന്‍ കഴിയാത്ത അനേകം സാത്താന്‍ ബാധകള്‍ ഒഴിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. തന്റെ ജീവിതകാലത്ത് മുഴുവന്‍ വേദനകളും സഹനങ്ങളും ഇതിന് പ്രതിഫലമായി അദ്ദേഹത്തിന് നല്‌കേണ്ടിയും വന്നു.

    തന്റെ വേദനകളെ അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായിട്ടാണ് സമര്‍പ്പിച്ചിരുന്നതും. പരിശുദ്ധഅമ്മയോട് അഗാധമായ ഭക്തിയുമുണ്ടായിരുന്നു ഇദ്ദേഹത്തിന്. 1616 ഒക്ടോബര്‍ 31 നാണ് അദ്ദേഹം സ്വര്‍ഗ്ഗപ്രാപ്തനായത്.

    സാത്താനിക പീഡകളും ബുദ്ധിമുട്ടുകളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോള്‍ ദൈവദാസനായ ഫാ. മാറ്റോയുടെ മാധ്യസ്ഥം തേടി നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം എത്രയും പെട്ടെന്ന് ദൈവദാസന്റെ വിശുദ്ധപദപ്രഖ്യാപനം നടത്തുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!