കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍സഭയുടെ 29 ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം ഇന്നു വൈകുന്നേരം ആരംഭിക്കും. 27 വരെയാണ് സിനഡ്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് സിനഡ് നടക്കുന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചുവരുമായ 61 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും.
ഇന്നു മുതല്‍ 27 വരെയുള്ള ഓരോ ദിവസവും വൈകുന്നേരം രണ്ടുമണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുളളത്. ശനിയും ഞായറും സിനഡിന്റെ സമ്മേളനങ്ങള്‍ ഇല്ല.
ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമായി നല്കിയ തിരുവെഴുത്തിന്റെയും പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്കിയ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് സിനഡില്‍ തീരുമാനമെടുക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് വിഷയങ്ങളും സിനഡില്‍ ചര്‍ച്ച ചെയ്യും.
സീറോ മലബാര്‍ സഭ സിനഡ് ; രണ്ടാം സമ്മേളനം ഇന്ന് വൈകുന്നേരം മുതല്‍